അഗ്ന്നിവിഴുങ്ങിയ അങ്ങാടി
അഗ്ന്നിവിഴുങ്ങിയ അങ്ങാടി
ആദ്യകാലത്ത് ഉദയഗിരി അങ്ങാടിയിലെ കെട്ടിടങ്ങൾ മിക്കവയും പുല്ലുമേഞ്ഞതായിരുന്നു. 1965 ഡിസംബർ മാസം അഞ്ചാം തീയതി ഉദയഗിരി അങ്ങാടിയെ അന്ഗ്നി വിഴുങ്ങിയ അത്യാഹിതമുണ്ടായി കണംകൊമ്പിൽ തോമസ് എന്നയാൾ ഉദയഗിരി അങ്ങാടിയിൽ ഒരു ചായക്കട നടത്തിവരികയായിരുന്നു. ഈ ചായക്കടയിലെ അടുപ്പിനു മുകളിൽ നിന്ന് എങ്ങനെയോ തീ പടർന്നു. അല്പസമയത്തിനുള്ളിൽ തന്നെ ചായക്കട മുഴുവൻ അന്ഗ്നി ആഹാരമാക്കി. തുടർന്ന് അടുത്തും റോഡിന് എതിർവശത്തും ഉണ്ടായിരുന്ന കടകളിലേക്കും തീ വ്യാപിച്ചുയർന്നു. പഴയപുരയിൽ മത്തായി, പാലക്കൽ ജോസഫ് എന്നിവരുടെ കടകൾ കത്തിയമർന്നതിനു പുറമെ ഒരു ഹോമിയോ ഡോക്ടറുടെ ഡിസ്പെൻസറിയും ലൈബ്രറി സ്ഥാപിക്കേണ്ട ആവശ്യത്തിലേക്കുവേണ്ടി സംഭരിച്ചുവെച്ചിരിന്ന പുസ്തകങ്ങളും കത്തിയമർന്നു.
സെന്റ് മേരീസ് ടൗൺ കപ്പേള
1965 ൽ തീപിടുത്തമുണ്ടായ സ്ഥലത്താണ് ഇന്ന് ഉദയഗിരി ടൗൺ കപ്പേള സ്ഥിതി ചെയ്യുന്നത്. മൂന്നുപീടിയേക്കൽ ജോസഫ് എന്നയാളുടെ വകയായിരുന്ന ഈ സ്ഥലം കുരിശുപള്ളി പണിയേണ്ട ആവശ്യത്തിലേക്കു വേണ്ടി വിട്ടുതരണമെന്നു കുടിയേറ്റക്കാലത്തു താന്നെ വാദമുണ്ടായിരുന്നു.
കണംകൊമ്പിൽ മാത്യു, പൈങ്ങോട്ട് വക്കച്ചൻ, കെ.കെ. നാരായണൻ എന്നിവർ മുൻകൈയെടുത്ത് പൊതു ജനങ്ങളിൽ നിന്നും പണം സമാഹരിച്ച് അഞ്ചരസെന്റ് സ്ഥലം ഉദയഗിരി പള്ളികൈക്കാരന്റെ പേരിൽ വാങ്ങുകയും കുരുശുപള്ളിക്കുവേണ്ടി ഒരു നില പണിയുകയും ചെയ്തു. വൈദിക മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റോഫീസ് കുരിശുപള്ളിക്കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം 1196 ലാണ് എന്ന് കാണുന്നരീതിയിൽ കുരുശുപള്ളിയുടെ പണിപൂർത്തിയാക്കി കൂദാശ ചെയ്തത്. വില്ലന്താനം മാത്യു അച്ചനാണ് കപ്പേളയുടെ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത്. ഉദയഗിരിപള്ളിയിലെ മാതാവിന്റെ പ്രധാന തിരുനാളിൽ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദിക്ഷണം കുരുശുപള്ളിയിൽ എത്തിച്ചേർന്ന് ലദിഞ്ഞും തിരുനാൾ സന്ദേശം നൽകലും പാരമ്പര്യമായി തുടരുന്നു.അങ്ങാടിയുടെ ആത്മീയ സാന്നിദ്ധ്യമാണ് മാതാവിന്റെ നാമത്തിലുള്ള ഉദയഗിരി ടൗൺ കപ്പേള. താഴത്തെ നിലയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഗ്രോട്ടോയും സ്ഥാപിച്ചിരിക്കുന്നു.
-ബി.സി.
All credits to the owner and author of the original image shown above, Roverfoodie.club have just posted the same for reading purposes only. Sharing with new generation as this is a part of history.
Comments
Post a Comment
Love Your Words .....